വ​യ​നാ​ട്ടി​ലേ​ക്ക് വാ​ഹ​നം തി​രി​ച്ചു
Thursday, August 1, 2024 3:27 AM IST
പ​ത്ത​നം​തി​ട്ട: വ​യ​നാ​ട്ടി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി യാ​ത്ര​തി​രി​ച്ച വാ​ഹ​നം പ്ര​മാ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​പ്രേം​കൃ​ഷ്ണ​ൻ,

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തു​ള​സീ​ധ​ര​ൻ പി​ള്ള, പ​ഞ്ചാ​യ​ത്ത്‌ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ൻ, പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ന​വ​നീ​ത് , ഓ​മ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ,

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ‌കൗ​ൺ​സി​ല​ർ പി.​കെ. അ​നീ​ഷ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ ബീ​ന എ​സ്. ഹ​നീ​ഫ്, ആ​ർ. പ​ത്മ ച​ന്ദ്ര​ക്കു​റു​പ്പ്, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് കു​മാ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പൊ​തു​ജ​ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​ദ്യ​മ​ത്തി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ ന​ൽ​കു​ന്ന​തി​നും ശേ​ഖ​രി​ക്കു​ന്ന​തി​നും പാ​യ്ക്ക് ചെ​യ്യു​ന്ന​തി​നും വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജി​ല്ലാ ക​ള​ക്ട​റു​ടെ വോ​ള​ണ്ടി​യ​ർ​മാ​ർ, കോ​ള​ജ്, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി.