ജ​പ്തി ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ട്ടി​ട്ടി​ല്ല
Thursday, August 1, 2024 3:27 AM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ പാ​സാ​ക്കി​യ റ​വ​ന്യൂ റി​ക്ക​വ​റി ഭേ​ദ​ഗ​തി നി​യ​മം 2024 പ്ര​കാ​രം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം ഈ​ടാ​ക്കു​ന്ന​തി​നു​ള്ള ജ​പ്‌​തി ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കോ​ഴ​ഞ്ചേ​രി സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ബാ​ബു കോ​യി​ക്ക​ലേ​ത്ത്‌. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള വാ​യ്‌​പ​ക്കാ​ർ​ക്ക്‌ ജ​പ്‌​തി​ന​ട​പ​ടി​ക​ളി​ൽ നി​ന്ന്‌ ഒ​ഴി​വാ​കു​ന്ന​തി​ന്‌ ആ​ക​ർ​ഷ​ക​മാ​യ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ നി​ല​വി​ലു​ണ്ട്‌.


ഈ ​പ​ദ്ധ​തി ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടി വാ​യ്‌​പാകു​ടി​ശി​ക ഒ​റ്റ​ത്ത​വ​ണ​യാ​യി തീ​ർ​പ്പാ​ക്കാ​ൻ സ​ഹ​കാ​രി​ക​ൾ​ക്ക്‌ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നും സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

ഇ​ള​വു​ക​ളോ​ടെ കു​ടി​ശി​ക​ക തീ​ർ​പ്പാ​ക്കാ​ത്ത വാ​യ്‌​പ​ക്കാ​രു​ടെ ഈ​ടു​വ​സ്‌​തു​ക്ക​ൾ ജ​പ്‌​തി ചെ​യ്യു​ന്ന​തി​ന്‌ ബാ​ങ്കു​ക​ൾ​ക്ക്‌ നി​യ​മ​ത​ട​സ​മി​ല്ല​ന്ന്‌ സ​ഹ​ക​ര​ണ വ​കു​പ്പ്‌ അ​ധി​കൃ​ത​ർ വ്യ​ക്‌​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്‌ ബാ​ബു കോ​യി​ക്ക​ലേ​ത്ത്‌ അ​റി​യി​ച്ചു.