വ​യ​നാ​ട്ടി​ലേ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പ​ത്ത​നം​തി​ട്ട​യും
Thursday, August 1, 2024 3:27 AM IST
പ​ത്ത​നം​തി​ട്ട: വ​യ​നാ​ട് മേ​പ്പാ​ടി​യി​ൽ ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നും സ​ഹാ​യം പ്ര​വ​ഹി​ച്ചു തു​ട​ങ്ങി. ത​ദ്ദേ​ശ സ്വ​യ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും യു​വ​ജ​ന സം​ഘ​ട​ന​ക​ളും സാ​മൂ​ഹ്യ സ​ന്ന​ദ്ധ മ​ത​സം​ഘ​ട​ന​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി. ദി​വ​സവേ​ത​ന​ക്കാ​ർ പോ​ലും ത​ങ്ങ​ളു​ടെ ഒ​രു ദി​വ​സ​ത്തെ കൂ​ലി​ക്ക് കി​ട്ടു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ ഇ​ത്ത​രം ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി.

ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യും മ​റ്റ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സ്വ​കാ​ര്യ സ​ർ​ക്കാ​ർ -അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​രും സ​ഹാ​യം എ​ത്തി​ക്കു​ന്നു​ണ്ട്.

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന​ക​ളും ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യി വ​യ​നാ​ട്ടി​ലേ​ക്ക് ഇ​പ്പോ​ൾ എ​ത്തു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ മു​ഖേ​ന​യു​ള്ള സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചി​രി​ക്കു​ന്ന​ത്. പാ​ക്ക് ചെ​യ്ത​ത് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ, കു​പ്പി​വെ​ള്ളം, പു​തി​യ വ​സ്ത്ര​ങ്ങ​ൾ, സ്വെ​റ്റ​റു​ക​ൾ, ക​മ്പി​ളി, ബെ​ഡ് ഷീ​റ്റു​ക​ൾ, സാ​നി​ട്ട​റി നാ​പ്കി​ൻ​സ്, മ​രു​ന്നു​ക​ൾ, ബ​ക്ക​റ്റു​ക​ൾ, പേ​സ്റ്റ്, ബ്ര​ഷ് തു​ട​ങ്ങി​യ ധാ​രാ​ളം സാ​ധ​ന​ങ്ങ​ൾ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല​ക്ക് ഇ​ന്ന​ലെ എ​ത്തി. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന​യു​ള്ള സ​ഹാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ പ്ര​മാ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം കൗ​ണ്ട​ർ തു​റ​ന്ന​ത്.


പ​ത്തം​തി​ട്ട ന​ഗ​ര​സ​ഭാ ടൗ​ൺ ഹാ​ളി​ൽ ഒ​രു​ക്കി​യ കൗ​ണ്ട​റി​ലേ​ക്ക് ഉ​ച്ച​യോ​ടെ സ​ഹാ​യ​ങ്ങ​ളെ​ത്തിത്തുട​ങ്ങി. അ​വ​ശ്യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കാ​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ ഹാ​ളി​ൽ രാ​വി​ലെ ചേ​ർ​ന്ന യോ​ഗ​മാ​ണ് തീ​രു​മാ​നി​ച്ച​ത്.

​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, കേ​ര​ളാ പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി​ക​ൾ, മ​ത സാ​മു​ദാ​യി​ക - സം​ഘ​ട​ന​ക​ൾ, സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ളാ പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ഘ​ട​കം നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ​ഹു​സൈ​ന് കൈ​മാ​റി. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി​ത്ത് പ​ര​മേ​ശ്വ​ര​ൻ, സെ​ക്ര​ട്ട​റി എ.​ബി​ജു, ട്ര​ഷ​റ​ർ എ​സ്. ഷാ​ജ​ഹാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ൺ ഹാ​ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു.