വെ​ള്ളം ഉ‍​യ​ർ​ന്നു, റെ​യി​ൽ​വേ അ​ടി​പ്പാ​ത​ക​ളു​ടെ ഗേ​റ്റ് പൂ​ട്ടി
Thursday, August 1, 2024 3:27 AM IST
തി​രു​വ​ല്ല: റെ​യി​ൽ​പാ​ത മു​റി​ച്ചു ക​ട​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ സ്ഥാ​പി​ച്ച അ​ടി​പ്പാ​ത​ക​ളി​ൽ വെ​ള്ളം ഉ‍​യ​ർ​ന്ന​തോ​ടെ ഗ​താ​ഗ​തം ത​ട​ഞ്ഞു. എം​സി റോ​ഡി​നെ​യും ടി​കെ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കു​റ്റൂ​ർ - മ​ന​യ്ക്ക​ച്ചി​റ, തി​രു​മൂ​ല​പു​രം - ക​റ്റോ​ട് റോ​ഡു​ക​ളി​ലെ റെ​യി​ൽ അ​ടി​പ്പാ​ത​ക​ളി​ലെ ഗേ​റ്റാ​ണ് പൂ​ട്ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നെത്തുട​ർ​ന്ന് സ​മീ​പ പാ​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ വെ​ള്ള​മാ​ണ് അ​ടി​പ്പാ​ത​യി​ലും നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്.


വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ പാ​ത​ക​ളി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​ടി​പ്പാ​ത​ക​ളി​ൽ സ്ഥി​ര​മാ​യി വെ​ള്ളം ക​യ​റു​ന്ന​തോ​ടെ ഇ​രു​വെ​ള്ളി​പ്ര, കു​റ്റൂ​ർ അ​ടി​പ്പാ​ത​ക​ൾ​ക്ക് റെ​യി​ൽ​വേ ത​ന്നെ ഗേ​റ്റി​ട്ടി​രു​ന്നു. വെ​ള്ളം ഉ‍​യ​ർ​ന്ന​തോ​ടെ ഗേ​റ്റ് അ​ട​ച്ചു​പൂ​ട്ടി.