ന​ദി​യി​ൽ ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, July 7, 2024 4:00 AM IST
മാ​ന്നാ​ർ: പ​ന്നാ​യി പാ​ല​ത്തി​ൽ നി​ന്നു പ​മ്പ​യാ​റ്റി​ലേ​ക്കു ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​യ​പു​രം ത​ടി ഡി​പ്പോ​യ്ക്കു സ​മീ​പം പൊ​ങ്ങി​.

പ​രു​മ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യ കു​ര​ട്ടി​ക്കാ​ട് പ​ന​ങ്ങാ​ട്ട് രാ​ധാ​കൃ​ഷ്ണ പി​ള്ള​യു​ടെ മ​ക​ൾ ചി​ത്ര(35)യാ​ണ് ക​ഴി​ഞ്ഞ തിങ്കളാഴ്ച രാ​വി​ലെ 11.30 ന് ​പ​ന്നാ​യി പാ​ല​ത്തി​ൽ നി​ന്നു പ​മ്പ​യാ​റ്റി​ലേ​ക്കു ചാ​ടി​യ​ത്.


കു​ടും​ബ പ്ര​ശ്ന​മാ​ണ് കാ​ര​ണ​മാ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. നാ​ട്ടു​കാ​രും പു​ളി​ക്കീ​ഴ് പോ​ലീ​സും പ​ത്ത​നം​തി​ട്ട​യി​ൽനി​ന്നു​ള്ള എ​ൻ​ഡി​ആ​ർ​എ​ഫ് ടീ​മും സ്കൂ​ബ ടീ​മും ഒ​രാ​ഴ്ചയാ​യി ന​ട​ത്തി​യ തെര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​ന്ന​ലെ മൃതദേഹം ക​ണ്ടെ​ത്തി​യ​ത്.

ര​ഞ്ജി​ത്താ​ണ് ഭ​ർ​ത്താ​വ്. ആ​റു വ​യ​സു​കാ​രി റ​ദി​ക ഏ​ക മ​ക​ളാ​ണ്.