വയനാടിനുവേണ്ടി കൈകോർത്ത് നാടക പ്രദർശനം
1458727
Friday, October 4, 2024 2:28 AM IST
പത്തനംതിട്ട: കെപിസിസി നടത്തുന്ന വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സാഹിതി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മുച്ചീട്ടുകളിക്കാരൻ' എന്ന നാടകം പ്രദർശിപ്പിച്ചു.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ലിനു മാത്യു മള്ളത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തി.
മുൻ എംഎൽഎ മാലേത്ത് സരളാദേവി ഡിസിസി ഭാരവാഹികളായ കെ. ജാസിംകുട്ടി, റോജിപോൾ ഡാനിയൽ, ബുജിഈശോ, റോഷൻനായർ, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, സംസ്ഥാന ജനറൽ സെക്രട്ടറി മനോഷ് ഇലന്തൂർ,
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ്, എസ്. അഫ്സൽ,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി, ജിബിൻ ചിറക്കടവിൽ, സുനിൽ യമുന, ബിജു മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.