നാടെങ്ങും ഗാന്ധിജയന്തി ദിനാചരണം
1458537
Thursday, October 3, 2024 2:25 AM IST
ഇലന്തൂരിൽ ഗാന്ധി സ്മൃതിസംഗമം
ഇലന്തൂർ: സ്വാതന്ത്ര്യ സമരസേനാനികളുടെ ഭവനങ്ങൾ സന്ദർശിച്ചും പ്രതിമകളിൽ പുഷ്പാർച്ചന നടത്തിയും മക്കളെയും ബന്ധുക്കളെയും ആദരിച്ചും ഗാന്ധിജയന്തി ദിനം വ്യത്യസ്തമാക്കി കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി. ഗാന്ധിജിയുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ ഇലന്തൂരിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമത്തിലും ശുചീകരണ പരിപാടിയിലും കോൺഗ്രസ് പ്രവർത്തകരും ബഹുജനങ്ങളുമായി നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ഗാന്ധിജിയുടെ അടുത്ത ശിഷ്യരും സ്വാതന്ത്ര്യ സമര സേനാനികളുമായിരുന്ന കെ. കുമാർ, പി.സി. ജോർജ്, ഖദർ ദാസ് ഗോപാലപിളള എന്നിവരുടെ ബന്ധുക്കൾക്ക് ആദരം അർപ്പിക്കുകയും മഹാത്മ ഗാന്ധി, കെ. കുമാർ, ഖദർ ഗോപാലപിളള എന്നിവരുടെ പ്രതിമകളിൽ രാവിലെ പുഷ്പാർച്ചന നടത്തുകയും ചെയ്തു. കെ. കുമാറിന്റെ മകൻ കെ. ഭദ്രകുമാർ, സഹോദര പുത്രി ഭദ്ര കുമാരി, പി സി. ജോർജിന്റെ സഹോദര പുത്രൻ റവ. പി. എ. ഏബ്രഹാം, എൻ. ദിലീപ് കുമാർ എന്നിവർ ആദരം ഏറ്റുവാങ്ങി.
ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ ചേർന്ന് ബ്ലോക്കുതല ഗാന്ധി സ്മൃതി സംഗമം ആന്റോ ആന്റണി എംപി ഉ്ഘാടനം ചെയ്തു. ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും എന്ന വിഷയത്തിൽ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ല കൺവീനർ എ ഷംസുദ്ദീൻ, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാർ, കെ, ജാസിംകുട്ടി, എം. എസ്. സിജു, റെജി പൂവത്തൂർ, എം.ബി. സത്യൻ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി.കെ. ഇക്ബാൽ, അജിത് മണ്ണിൽ, ഷിബു കാഞ്ഞിക്കൽ, വി. ജി. കൃഷ്ണദാസ്, എസ്. അഫ്സൽ, മണ്ഡലം പ്രസിഡന്റ് കെ. പി. മുകുന്ദൻ, ഫിലിപ്പ് അഞ്ചാനി, യുഡിഎഫ് ചെയർമാൻ പി. എം. ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു. ഇലന്തൂരും സ്വാതന്ത്യ സമരവും എന്ന വിഷയത്തിൽ സാം ചെമ്പകത്തിൽ, കെ. ഭദ്രകുമാർ എന്നിവർ പ്രഭാഷണം നടത്തി.
ഇലന്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിലെ ഗാന്ധി സ്മൃതി മണ്ഡപത്തിലുള്ള ഗാന്ധിപ്രതിമയിൽ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പുഷ്പാർച്ചന നടത്തിയാണ് ബ്ലോക്കു തല ഗാന്ധി സ്മൃതി സംഗമത്തിന് തുടക്കമായത്. തുടർന്ന് ദേശരക്ഷാ പ്രതിജ്ഞയും ചൊല്ലി കാൽനടയായാണ് കോൺഗ്രസ് പ്രവർത്തകർ സമ്മേളന നഗരിയായ ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിലേക്ക് നീങ്ങിയത്.
ശുചീകരണം നടത്തി പോലീസ് സേനയും
പത്തനംതിട്ട: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ പോലീസ് ആസ്ഥാനത്തും ക്യാമ്പിലും പോലീസ് സ്റ്റേഷനുകളിലും ശുചീകരണം നടന്നു. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ രാവിലെ പോലീസ് ആസ്ഥാനത്ത് ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു.
ജില്ലാ പോലീസ് അഡീഷണൽ എസ്പി ആർ. ബിനു, ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജി. സുനിൽ കുമാർ, നർകോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ. എ. വിദ്യാധരൻ, ക്യാമ്പ് അസിസ്റ്റന്റ് കമണ്ടന്റ് ആർ. ചന്ദ്രശേഖരൻ, സൈബർ പോലീസ് ഇൻസ്പെക്ടർ ജോബിൻ ജോർജ്,
പോലീസ് ആസ്ഥാനത്തെ വിവിധ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥർ, മിനിസ്റ്റീരിയൽ ജീവനക്കാർ, ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ പോലീസ് സ്റ്റേഷനുകളിൽ പോലീസ് ഇൻസ്പെക്ടർമാർ നേതൃത്വം നൽകി.
പത്തനംതിട്ട: നഗരസഭ പതിനാറാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ യും കുടുംബശ്രീ എഡിഎസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വാർഡിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വാർഡ് തല ഉദ്ഘാടനം പ്ലാവേലി റോഡിൽ നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് നിർവഹിച്ചു.
സിഡിഎസ് മെമ്പർ സന്ധ്യ പനക്കൽ, നഗരസഭ ക്ലീൻ സിറ്റി മാനേജർ എം.പി. വിനോദ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ റംലത്ത് ബീവി, ജൂണിയർ പബ്ലിക് നഴ്സ് സുധാകുമാരി, അങ്കണവാടി വർക്കർമാരായ ശാന്തകുമാരി, ഗിരിജ അമ്മാൾ, മോനി വർഗീസ്, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
പത്തനംതിട്ട: മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാഘോഷം ചെയർമാൻ സാമുവൽ പ്രക്കാനം ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് ഷിബി അനിൽ അധ്യക്ഷത വഹിച്ചു. എൻ. കെ. റോയിസ്, പി.എം. വർഗീസ്, ടി.എസ്. വർഗീസ്, മഞ്ജു ബിനോ , ഏബൽ അനിൽ എന്നിവർ പ്രസംഗിച്ചു.
നെടുമ്പ്രം: കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊടിയാടിയിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. പി. എസ്. മുരളിധരൻ നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ സി. ഉഷസ്, എ. പ്രദീപ് കുമാർ, കെ.ജെ. മാത്യു, ഗ്രേസി അലക്സാണ്ടർ, ഷാജി കല്ലുങ്കൽ, രമേശ് ബാബു, ബിജു പത്തിൽ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട: വിവിധങ്ങളായ പരിപാടികളോടെ നാടൊട്ടുക്ക് ഗാന്ധിജയന്തി ആചരിച്ചു. മഹാത്മാഗാന്ധിയെ അനുസ്മരിച്ച് സമ്മേളനങ്ങൾ, പുഷ്പാർച്ചന, ദേശഭക്തി ഗാനാലാപനം തുടങ്ങിയ പരിപാടികളും ശുചീകരണ പ്രവർത്തനങ്ങളും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയായിരുന്നു സർക്കാർതല പരിപാടികളേറെയും. ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവനവാര പരിപാടികൾക്കും തുടക്കമായിട്ടുണ്ട്. വിവിധങ്ങളായ സാമൂഹിക സേവനപ്രവർത്തനങ്ങൾക്കും ഇന്നലെ ആരംഭം കുറിച്ചു.
വെണ്ണിക്കുളം: സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി സ്മൃതി സംഗമവും, പരിസ്ഥിതി സൗഹൃദ പദ്ധതികളുെ ഉദ്ഘാടനവും നടന്നു. പ്രിൻസിപ്പൽ ഡോ. ജേക്കബ് മണ്ണുംമൂടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ ഉദ്ഘാടനം ചെയ്തു.
മത്തായി ടി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജിഷ തോമസ്, എബി പി. കുര്യാക്കോസ്, മിനി ഈപ്പൻ, ബിനിലാ ബേബി, ജിഷ മേരി കുര്യന്, മോബി സി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഗ്രീൻ ഗാർഡിയൻസ്, ഗ്രീൻ കാമ്പസ്, മാലിന്യമുക്ത കേരളം, ഹരിത ഭൂമി, സുന്ദര കേരളം, ജീവാമൃതം എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.
കോന്നി : ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധി എഐസിസി പ്രസിഡന്റായി നിയമിതനായതിൻ്റെ നൂറ് വർഷം പിന്നിട്ടതും ഒന്നിച്ച്ആഘോഷിച്ച് കോൺഗ്രസ്. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ്, ബൂത്ത് കേന്ദ്രങ്ങളിൽ മഹാത്മജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന, പതാക ഉയർത്തൽ, പ്രാർഥാനാഗീതംആലപിക്കൽ, ദേശരക്ഷാ പ്രതിജ്ഞ എന്നിവ നടത്തി.
കോന്നി ടൗണിൽ ഗാന്ധി സ്മൃതി സംഗമം കെപിസിസി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ചിറ്റൂർ ശങ്കർ, എം. വി. അമ്പിളി, ശ്യാം എസ്. കോന്നി,
ടി.എച്ച്. സിറാജുദ്ദീൻ, ജി. ശ്രീകുമാർ, റോജി ഏബ്രഹാം, അനി സാബു, സൗദിഹിം, പ്രിയ എസ്. തമ്പി, ഐവാൻ വകയാർ, ഷിജു അറപ്പുരയിൽ, രാജീവ് മള്ളൂർ, സലാം കോന്നി, ലിസി സാം, സി.കെ. ലാലു, ലീലാമണി ടീച്ചർ, ചിത്ര രാമചന്ദ്രൻ, ശ്രീകുമാരി, റോബിൻ ചെങ്ങറ എന്നിവർ പ്രസംഗിച്ചു.