പ​രു​മ​ല: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ സ്റ്റു​ഡ​ന്‍റ് നേ​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സൗ​ത്ത് ഈ​സ്റ്റ് സോ​ൺ, കേ​ര​ള ഘ​ട​കം പ​രു​മ​ല സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ന​ഴ്സിം​ഗ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച സോ​ണ​ൽ ത​ല ക​ലാ​മേ​ള 'ത​രം​ഗ് 2024' സ​മാ​പി​ച്ചു.

കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ 22 ന​ഴ്സിം​ഗ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി സം​ഗീ​തം, നൃ​ത്തം, നാ​ട്യം, വ്യ​ക്തി​ത്വം, അ​ഭി​ന​യം വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന 22 മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

തി​രു​വ​ല്ല ടി​എം​എം ന​ഴ്സിം​ഗ് കോ​ള​ജി​ലെ എം. ​അ​ഭി​ന​വ് ചി​ത്ര​പ്ര​തി​ഭ​യും ഹെ​ബ്‌​സി​ബ തോ​മ​സ് ക​ലാ​തി​ല​കം പു​ര​സ്കാ​ര​ത്തി​നും അ​ർ​ഹ​രാ​യി. ക​ലാ​പ്ര​തി​ഭ പു​ര​സ്‌​കാ​രം ഐ​എ​ൻ​ഇ എ​സ്‌​എം​ഇ പു​തു​പ്പ​ള്ളി​യി​ലെ എ​ൻ. അ​ൻ​സ​ലും ടി​എം​എം ന​ഴ്സിം​ഗ് കോ​ള​ജ്, തി​രു​വ​ല്ല​യി​ലെ മീ​വ​ൽ കോ​ശി​യും ചേ​ർ​ന്ന് പ​ങ്കി​ട്ടു.

85 പോ​യി​ന്റോ​ടെ ടി​എം​എം ന​ഴ്സിം​ഗ് കോ​ള​ജ്, തി​രു​വ​ല്ല സോ​ണ​ൽ ത​ല ക​ലാ​മേ​ള- ത​രം​ഗ് 2024 ഓ​വ​ർ​ഓ​ൾ കി​രീ​ടം ചൂ​ടി. 57 പോ​യി​ന്‍റോടെ ചെ​ത്തി​പ്പു​ഴ സെന്‍റ് തോ​മ​സ് ന​ഴ്സിം​ഗ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും 43 പോ​യി​ന്റോ​ടെ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ്, ഗു​രു എ​ഡ്യൂ​ക്കേ​ഷ​ൻ ട്ര​സ്റ്റ്‌ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.