സെൻട്രൽ ട്രാവൻകൂർ സഹോദയ കലോത്സവത്തിനു റാന്നിയിൽ തിരി തെളിഞ്ഞു
1458951
Saturday, October 5, 2024 2:55 AM IST
റാന്നി: പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടുന്ന സെൻട്രൽ ട്രാവൻകൂർ സഹോദയ കലോത്സവത്തിനു റാന്നി സിറ്റഡൽ റസിഡൻഷൽ സ്കൂളിൽ തിരി തെളിഞ്ഞു.
കലോത്സവത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജിംഗ് ട്രസ്റ്റിയും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ നിർവഹിച്ചു.
സിസ്റ്റർ മിന്നു എലിസബത്ത്, ദീപാ ജി. പിള്ള, സഹോദയ പ്രസിഡന്റ് ബിൻസി സൂസൻ ടൈറ്റസ്, പിടിഎ പ്രസിഡന്റ് ഷിബു സാമുവൽ, മാനേജർ ഫാ. സുനിൽ തോമസ്, കോ-ഓർഡിനേറ്റർ ഫാ. ബ്രൈറ്റ് എം. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
രചന, പ്രസംഗം, ലളിതഗാനം, ഒപ്പന, മോണോആക്ട്, ഉപകരണ സംഗീതം, സമൂഹഗാനം മത്സരങ്ങളിൽ 55 സ്കൂളുകളിൽനിന്നായി 3,500 ഓളം കുട്ടികൾ പങ്കെടുത്തു.