ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
1458961
Saturday, October 5, 2024 2:57 AM IST
തിരുവല്ല: കുറ്റപ്പുഴ ജെറുസലേം മാർത്തോമ്മ ഇടവകയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഇടവക ലഹരിവിരുദ്ധ സമിതി, എൻഎസ്എസ് അനാംസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എസ്സിഎസ് എച്ച്എസ്എസിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.
ഇടവക വികാരി റവ. സുനിൽ ചാക്കോയുടെ അധ്യക്ഷതയിൽ മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. മധുസൂദനൻ ക്ലാസ് നയിച്ചു.
മാനേജർ കുരുവിള മാത്യു, കൺവീനർ എ.വി. ജോർജ്, അനാംസ് ഡയറക്ടർ ജോർജി ഏബ്രഹാം, ലിസ എലിസബത്ത് മാത്യു, എം.സി. വർഗീസ്, ജൂബിലി കൺവീനർ കുര്യൻ ജോൺ, ആവണി റെജി, ആരോൺ മാത്യു, പ്രിൻസിപ്പൽ ജോൺ കെ. തോമസ്, ബെൻ വി. ക്രിസ്റ്റോ എന്നിവർ പ്രസംഗിച്ചു.