പാലിയേറ്റീവ് ദിനാചരണം: തിരുവല്ലയില്‍ വിദ്യാർഥികളുടെ കൂട്ടനടത്തം
1458732
Friday, October 4, 2024 2:28 AM IST
തിരുവല്ല: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റസ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറിന്റെയും (എസ്എപിസി) ആഭിമുഖ്യത്തില്‍ തിരുവല്ല ടൗണില്‍ വാക്കത്തോണ്‍ നടത്തി.
മുനിസിപ്പല്‍ ഓപ്പണ്‍ സ്റ്റേജിനു മുന്നില്‍ നൂറുകണക്കിന് വിദാര്‍ഥികളുടെ സാന്നിധ്യത്തില്‍ ആന്റോ ആന്റണിഎംപി ഫ്ളാഗ് ഓഫ് ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം. നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ് മുഖ്യാതിഥിയായി. സമാപനസമ്മേളനം മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് മുഖ്യാതിഥിയായി. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് പാലിയേറ്റീവ് കെയര്‍ ദിന സന്ദേശം നല്കി.
ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന് ആമുഖപ്രഭാഷണവും എസ്എപിസി സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ വിജിന് വിത്സന് സ്വാഗതവും പറഞ്ഞു.
ആല്‍ഫ കുട്ടനാട് സെന്റര്‍ പ്രസിഡന്റ് രവീന്ദ്രനാഥ്, ഗവേണിംഗ് കൗണ്‍സില്‍ അംഗം ചന്ദ്രമോഹന് നായര്‍, തിരുവല്ല സെന്റര്‍ പ്രസിഡന്റ് ലാല്‍ നന്ദാവനം, വിഷന്‍ 2030 സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അംജിത്കുമാര്‍, വിവിധ വിദ്യാലയങ്ങളിലെ അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടനാട് സെന്റര്‍ സെക്രട്ടറി കൊച്ചുമോന് നന്ദി പറഞ്ഞു.