ഓർത്തഡോക്സ് കൺവൻഷൻ
1458959
Saturday, October 5, 2024 2:55 AM IST
പത്തനംതിട്ട: മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷന്റെ 108ാമത് സമ്മേളനം 2025 ഫെബ്രുവരി ഏഴു മുതൽ 13വരെ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ മൈതാനിയിൽ നടക്കും.
ധ്യാനയോഗങ്ങൾ, സുവിശേഷ യോഗങ്ങൾ, ബാലസംഗമം, യുവജനസംഗമം, വനിതാ സംഗമം, സുവിശേഷസംഗമം, പ്രാർഥനായോഗം, ഐനാംസ് സമ്മേളനം, ശുശ്രൂഷകസംഗമം എന്നിവയാണ് ഒരാഴ്ചനീണ്ടു നിൽക്കുന്ന കൺവൻഷനിൽ നടക്കുക.
ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ കൂടിയ യോഗത്തിൽ 151 അംഗ കമ്മിറ്റിക്ക് രൂപം നൽകി.
ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത - രക്ഷാധികാരി, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ - ഉപരക്ഷാധികാരി, ഫാ. ബിജു മാത്യു പ്രക്കാനം - പ്രസിഡന്റ്, ഫാ. ലിന്റോ തോമസ് - വൈസ് പ്രസിഡന്റ്, ടി.ജെ. ചെറിയാൻ - ജനറൽ കൺവീനർ, ഏബൽ മാത്യു - ജോയിന്റ് ജനറൽ കൺവീനർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.