യൂത്ത് ലീഗ് മാർച്ച് നടത്തി
1458735
Friday, October 4, 2024 2:32 AM IST
പത്തനംതിട്ട: സംഘപരിവാർ ദാസ്യത്തിൽ സർവസീമകളും ലംഘിച്ച പിണറായി വിജയൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.മാഹീൻ. യൂത്ത് ലീഗ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട എസ്പി ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതിയംഗം ഷാനവാസ് അലിയാർ ,ജില്ലാ പ്രസിഡന്റ് സമദ് മേപ്രത്ത്, ജനറൽ സെക്രട്ടറി ഹൻസലാഹ് മുഹമ്മദ്,യൂത്ത് ലീഗ് ദേശീയ എക്സി ക്യൂട്ടീവംഗം നിതിൻ കിഷോർ, ജില്ലാ ജനറൽ സെക്രട്ടറി ജാഫർ ഖാൻ,
വനിതാലീഗ് സംസ്ഥാന സെക്രട്ടറി ഷീന പടിഞ്ഞാറ്റേക്കര,സിയാ മജീദ്. തൗഫീക് എം. കൊച്ചുപറമ്പിൽ, ഖൈസ് അടൂർ, സിറാജ് പീടികയിൽ, ജിഷാദ്, ലീഗ് നേതാക്കളായ എം.എം. ബഷീർ കുട്ടി,തെക്കേത്ത് അബ്ദുൽ കരീം, എം. എച്ച്. ഷാജി, നിയാസ് റാവുത്തർ, അസീസ് ചു ങ്കപ്പാറ, അബ്ദുൽ മുത്തലിബ് തുടങ്ങിയവർ പ്രസംഗിച്ചു.