വിവരാവകാശ അപേക്ഷകളിൽ തെറ്റായ മറുപടി; വില്ലേജ് ഓഫീസർക്കെതിരേ ഒറ്റയാൾ സമരം
1459199
Sunday, October 6, 2024 2:49 AM IST
പത്തനംതിട്ട: വിവരാവകാശ അപേക്ഷകള്‍ക്ക് തെറ്റായ മറുപടി നല്കിയ കിടങ്ങന്നൂര്‍ വില്ലേജ് ഓഫീസര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ ബാലന് വല്ലന കോഴഞ്ചേരി തഹസില്‍ദാര്‍ക്ക് (ഭൂരേഖാ വിഭാഗം) പരാതി നല്കി. തുടര്‍ന്ന് മിനി സിവില്സ്റ്റേഷന് മുതല്‍ കളക്ടറേറ്റ് വരെ ഒറ്റയാള്‍ പ്രകടനവും നടത്തി.
ശബരിമല തിരുവാഭരണപാതയില്‍ ഉള്‍പ്പെടുന്ന കിടങ്ങന്നൂര്‍ ജംഗ്ഷനിലെ സ്ഥലത്തില്‍ കുറെ ഭാഗം സ്വകാര്യവ്യക്തി വര്ഷങ്ങളായികൈയേറി കൈവശം വച്ചിരിക്കുകയാണെന്നും നിലവിൽ നടക്കുന്ന നിർമാണത്തിന്റെ ഭാഗമായി കൈയേറ്റം ഒഴിപ്പിക്കുന്നതിൽ എന്തു നടപടി സ്വീകരിച്ചുവെന്നുമായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം.
നിശ്ചിത സമയത്തിനുള്ളില്‍ വില്ലേജ് ഓഫീസര്‍ മറുപടി മറുപടി നല്‍കാതെ വന്നപ്പോള്കോഴഞ്ചേരി ഭൂരേഖാവിഭാഗം തഹസില്‍ദാര്‍ക്ക് അപ്പീല്‍ നല്കി. ഇതേതുടര്‍ന്ന് വില്ലേജാഫീസര്‍ നല്കിയ മറുപടി കൈവശക്കാരന് ഭൂമി ഒഴിഞ്ഞു എന്നാണ്. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ബാലൻ പറഞ്ഞു.
തെറ്റായ മറുപടിയിലും മറുപടികൾ വൈകിക്കുന്നതിലും പ്രതിഷേധിച്ചാണ് ബാലന് വല്ലന ഒറ്റയാള്‍ സമരം നടത്തിയത്.