കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നാളെമുതൽ
1458730
Friday, October 4, 2024 2:28 AM IST
പത്തനംതിട്ട: കോൺഗ്രസ് നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴഞ്ചേരി ടൗണില്‍ നടക്കും. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.
കോഴഞ്ചേരി മണ്ഡലം പ്രസിഡന്റ് ജോമോന് പുതുപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രഫ.പി.ജെ കുര്യന്, ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍,
മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, മുന്‍ മന്ത്രി പന്തളം സുധാകരന്, മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ എന്നിവര്‍ പ്രസംഗിക്കും.
മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കുക, ആഭ്യന്തര വകുപ്പിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, തൃശൂര്‍ പൂരം ലക്കിയതിനുത്തരവാദികളായവര്ക്കെതിരേ നടപടിയെടുക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലയിൽ 20 വരെ രാഷ്്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.