സെൻട്രൽ ട്രാവൻകൂർ സഹോദയ കലോത്സവം : നൃത്ത ഇനങ്ങൾ നാളെമുതൽ കുടശനാട്ട്
1459191
Sunday, October 6, 2024 2:49 AM IST
പത്തനംതിട്ട: പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ സെൻട്രൽ ട്രാവൻകൂർ സഹോദയ സംഘടിപ്പിക്കുന്ന കലോത്സവ് 2024 നു തുടക്കായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
55 സ്കൂളുകളിൽ നിന്നായി 3633 വിദ്യാർഥികളാണ് വിവിധ ഇനങ്ങളിൽ മത്സരിക്കുന്നത്. റാന്നി സിറ്റഡൽ റസിഡൻഷൽ സ്കൂളും കുടശനാട് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂളുമാണ് വേദികൾ. സിറ്റഡൽ സ്കൂളിൽ രണ്ടുദിവസമായി 110 ഇനങ്ങൾ പൂർത്തീകരിച്ചു.
ഏഴ്, എട്ട്, ഒന്പത് തീയതികളിൽ നൃത്തം, ഇംഗ്ലീഷ് നാടകം, ബാൻഡ് മേളം തുടങ്ങിയ ഇനങ്ങൾ കുടശനാട് സ്കൂളിൽ നടക്കും. ഒന്പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ടോപ് സിംഗർ ഫെയിം വൈഗ ലക്ഷ്മി പങ്കെടുക്കും.
മൂന്ന് ജില്ലകളിലായി 63 സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടുന്നതാണ് സെൻട്രൽ ട്രാവൻകൂർ സഹോദയ കോംപ്ലക്സ്. സെൻട്രൽ ട്രാവകൂർ സഹോദയ പ്രസിഡന്റ് ബിൻസി സൂസൻ ടൈറ്റസ് , സെക്രട്ടറി സിസ്റ്റർ മാഗി എലിസബത്ത്, ഫാ. ബ്രൈറ്റ് എം. ടോം, കലോത്സവം കൺവീനർ ദീപ ജി. പിള്ള, കെ.വി. സുഭാഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.