കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
1458734
Friday, October 4, 2024 2:32 AM IST
തിരുവല്ല: എംസി റോഡിൽ കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. തിരുവൻവണ്ടൂർ പാലയ്ക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണനാണ് (56) മരിച്ചത്.
ബുധനാഴ്ച രാത്രി പത്തോടെ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്തുനിന്നും തിരുവൻവണ്ടൂരിലേക്കു വന്ന സ്കൂട്ടറും എതിർ ദിശയിൽനിന്നു വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ല അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് വാഹനങ്ങൾ സംഭവസ്ഥലത്തുനിന്നു നീക്കം ചെയ്തത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.