പീഡനക്കേസ് പ്രതിയെ ലോക്കൽ സമ്മേളന പ്രതിനിധിയാക്കിയത് വിവാദത്തിൽ
1458536
Thursday, October 3, 2024 2:25 AM IST
തിരുവല്ല : പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കപ്പെട്ട സി. സി. സജിമോനെ കോട്ടാലി ബ്രാഞ്ച് സമ്മേളനത്തിൽ നിന്ന് ലോക്കൽ സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുത്തത് വിവാദമാകുന്നു.
സിപിഎം തിരുവല്ല ടൗൺ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയിൽനിന്നും രണ്ടുമാസം മുമ്പാണ് സജിമോൻ പുറത്താക്കപ്പെട്ടത്. സജിമോനെ ലോക്കൽകമ്മിറ്റിയിലേക്ക് തിരിച്ചെടുത്ത തീരുമാനം റിപ്പോർട്ട് ചെയ്യാൻ രണ്ടുമാസം മുമ്പ് ഏരിയാ കമ്മിറ്റി ഓഫീസിൽ വിളിച്ച യോഗം കടുത്ത വാക്കേറ്റത്തേ തുടർന്ന് കൈയാങ്കളിയുടെ വക്കിലെത്തിയിരുന്നു.
യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും കുഞ്ഞിന്റെ ഡിഎൻഎ പരിശോധന സമയത്ത് ആൾമാറാട്ടം നടത്തിയ കേസിലും സിപിഎം വനിതാ നേതാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയാണ്.