അങ്കണവാടി കെട്ടിടം ശിലാസ്ഥാപനം
1459202
Sunday, October 6, 2024 2:54 AM IST
കല്ലൂപ്പാറ: പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഇരുപത്തി മൂന്നാം നമ്പർ അങ്കണവാടിക്ക് പി. ടി. ഉഷയുടെ എംപി ഫണ്ടിൽ നിന്നും അനുവദിച്ച 21 ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടീൽ പഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം റ്റി.റ്റി. മനു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. ജ്യോതി, മനുഭായ് മോഹൻ, പഞ്ചായത്ത് അംഗങ്ങളായ റെജി ചാക്കോ, സൂസൻ തോംസൺ, ചെറിയാൻ മണ്ണാഞ്ചേരി, ലൈസമ്മ സോമർ, കെ. ബി. രാമചന്ദ്രൻ, ഐസിഡിഎസ് സൂപ്പർവൈസമാരായ സിന്ധു, റീന, മുൻ പഞ്ചായത്ത് അംഗം അനിൽകുമാർ പിച്ചകപ്പള്ളിൽ, വി. സി. മാത്യു, പദ്മ പുതുപ്പുലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
അങ്കണവാടിക്ക് പുതുപ്പുലത്ത് പരേതനായ പി. എൻ. സുബ്രഹ്മണ്യപണിക്കർ മൂന്നു സെന്റ് സ്ഥലം സൗജന്യമായി നൽകിയിരുന്നു.