പന്തളത്ത് നവരാത്രി മഹോത്സവം ഇന്നുമുതൽ
1458533
Thursday, October 3, 2024 2:25 AM IST
പന്തളം: ശ്രീസരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപത്തിൽ ഇന്നു മുതൽ 13 വരെ നവരാത്രി മഹോത്സവം നടക്കും. ഇന്നു രാവിലെ 8.45ന് വിളംബര ഘോഷയാത്ര. ഒന്പതിന് നവരാത്രി ആഘോഷം ഉദ്ഘാടനം എൻഎസ്എസ് കരയോഗം രജിസ്ട്രാർ വി.വി. ശശിധരൻ നായർ നിർവഹിക്കും. ആഘോഷ കമ്മിറ്റി പ്രസിഡന്റ് പന്തളം ശിവൻകുട്ടി അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിന് ഭക്തിഗാനസുധ. വൈകുന്നേരം വിവിധ കലാപരിപാടികൾ അരങ്ങേറും.
ഇന്നു രാത്രി ഏഴിന് സ്മിത നെടിയത്ത്പറന്പത്ത് അവതരിപ്പിക്കുന്ന മോഹിനിയാട്ടം. 7.30ന് നൃത്തസന്ധ്യ. നാളെ വൈകുന്നേരം നാലിന് സംഗീത വിസ്മയം. രാത്രി ഏഴിന് നാടകം. അഞ്ചിനു വൈകുന്നേരം നാലിന് തിരുവാതിര, രാത്രി 7.30ന് നൃത്തനൃത്ത്യങ്ങൾ. ആറിനു രാവിലെ ഒന്പതിന് സൗന്ദര്യ ലഹരി പാരായണം.
വൈകുന്നേരം നാലിന് സംഗീത സംഗമം. രാത്രി 7.30ന് നാടകം. ഏഴിനു വൈകുന്നേരം നാലിന് വീണക്കച്ചേരി. രാത്രി ഏഴിന് തിരുവാതിര. 7.30ന് നൃത്തനൃത്ത്യങ്ങൾ. എട്ടിനു വൈകുന്നേരം നാലിന് സംഗീതസദസ്, രാത്രി ഏഴിന് തിരുവാതിര. 7.30ന് നൃത്തനൃത്ത്യങ്ങൾ. ഒന്പതിനു വൈകുന്നേരം നാലിന് സംഗീതസദസ്, രാത്രി ഏഴിന് നാടകം. പത്തിനു വൈകുന്നേരം നാലിന് ഓട്ടൻതുള്ളൽ, വൈകുന്നേരം ആറിന് പൂജവയ്പ്.
രാത്രി എട്ടിന് ഡാൻസ്. 11ന് വൈകുന്നേരം നാലു മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ. രാത്രി ഏഴിന് തിരുവാതിര. 7.30ന് സംഗീത സദസ്. 12നു രാവിലെ പത്തിന് സംഗീതാർച്ചന. വൈകുന്നേരം നാലിന് സമാപനസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. പന്തളം ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡുദാനം നിർവഹിക്കും. നഗരസഭ അധ്യക്ഷ സുശീല സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് തിരുവാതിര.
വിജയദശമി ദിനമായ 13നു രാവിലെ ഏഴിന് പൂജയെടുപ്പും വിദ്യാരംഭവും. പ്രമുഖ അധ്യാപകർ എഴുത്തിനിരുത്തിന് നേതൃത്വം നൽകും. വൈകുന്നേരം നാലിന് സംഗീതസദസ്.
ഇലന്തൂർ ഭഗവതികക്കുന്ന് ക്ഷേത്രത്തിൽ
ഇലന്തൂർ: ഭഗവതികുന്ന് ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്നു മുതൽ 13 വരെ നടക്കും. എല്ലാദിവസവും വിശേഷാൽ പൂജകൾ ക്ഷേത്രത്തിൽ നടക്കും. നാളെ രാവിലെ 6.30ന് ഭദ്രദീപ പ്രതിഷ്ഠയും ഗ്രന്ഥപൂജയും. പത്തിനു വൈകുന്നേരം 6.30ന് പൂജവയ്പ്. 12നു രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 13നു രാവിലെ 7.30ന് പൂജയെടുപ്പും എട്ടിന് വിദ്യാരംഭവും.