ആ​നി​ക്കാ​ട്ടെ റോ​ഡു​ക​ള്‍ ന​ന്നാ​ക്കാ​ത്ത​തി​ല്‍ വി​ക​സ​നസ​മി​തി​യി​ലും പ്ര​തി​ഷേ​ധം
Sunday, July 7, 2024 3:52 AM IST
മ​ല്ല​പ്പ​ള്ളി: ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​ക​ര്‍​ന്ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​പ​ടി​ക​ളു​ണ്ടാ​കാ​ത്ത​തി​ല്‍ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ലും പ്ര​തി​ഷേ​ധം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ന്‍ ദാ​നി​യേ​ലാ​ണ് റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ള​ട​ക്കം കാ​ല​ങ്ങ​ളാ​യി ത​ക​ര്‍​ന്നു​കി​ട​ക്കു​ക​യാ​ണ്.

പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​പാ​ത​ക​ളു​ടെ അ​വ​സ്ഥ ബ​ന്ധ​പ്പെ​ട്ട​വ​രെ പ​ല​ത​വ​ണ ധ​രി​പ്പി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​കാ​ത്ത​തി​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. പാ​തി​ക്കാ​ട് - ക​വ​ളി​മാ​വ്, ഹോ​സ്പി​റ്റ​ല്‍ പ​ടി - കൊ​ച്ചു​പ​റ​മ്പ്, ത​വ​ള​പ്പാ​റ - മു​ക്കൂ​ര്‍, നീ​ല​മ്പാ​റ - പു​ല്ലു​കു​ത്തി റോ​ഡു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​വേ​ണം. കു​ഴി​ക​ള്‍ നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​മാ​ണെ​ന്നും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തു പ​തി​വാ​യെ​ന്നും പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ട്ട​യം - കോ​ഴ​ഞ്ചേ​രി സം​സ്ഥാ​ന​പാ​ത​യി​ല്‍ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി ജം​ഗ്ഷ​നും മ​ങ്കു​ഴി​പ്പ​ടി​ക്കും മ​ധ്യേ സി​എം​എ​സ് എ​ല്‍​പി സ്‌​കൂ​ളി​നു സ​മീ​പം പു​തി​യ ബ​സ് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യം വി​ക​സ​ന സ​മി​തി​യി​ല്‍ ഉ​യ​ര്‍​ന്നു.

തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ബ​സു​ക​ള്‍ മൂ​ശാ​രി​ക്ക​വ​ല​യ്ക്ക് സ​മീ​പ​മെ​ത്തു​മ്പോ​ള്‍ വേ​ഗം കൂ​ട്ടു​ന്നു​വെ​ന്നും എ​ന്നാ​ല്‍ തി​രി​ച്ചു​പോ​കു​മ്പോ​ള്‍ വേ​ഗം കു​റ​വാ​ണെ​ന്നും അ​ല​ക്‌​സ് ക​ണ്ണ​മ​ല പ​രാ​തി​പ്പെ​ട്ടു.


ഇ​ത് മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്നും ഈ ​പ്ര​ശ്‌​ന​ത്തി​ല്‍ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​കു​ന്ന കോ​ഴി​മ​ണ്ണി​ല്‍ ക​ട​വി​ലു​ള്ള പ​ദ്ധ​തി എ​ത്ര​യും പെ​ട്ട​ന്ന് പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു.

തി​രു​വ​ല്ല - റാ​ന്നി റോ​ഡി​ല്‍ അ​ങ്ങാ​ടി​പ്പ​ടി​ക്കു സ​മീ​പം ക്രാ​ഷ് ബാ​രി​യ​ര്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി പി. ​ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. വ​ല്‍​സ​ല എ​ന്നി​വ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ന്ദു മേ​രി തോ​മ​സ്, ഗീ​ത ശ്രീ​കു​മാ​ര്‍, സൂ​സ​ന്‍ ദാ​നി​യേ​ല്‍, ജി​ജി പി. ​ഏ​ബ്ര​ഹാം,

പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​ണ്‍, സാം​കു​ട്ടി ചെ​റു​ക​ര പാ​ല​യ്ക്കാ​മ​ണ്ണി​ല്‍, കെ.​എം.​എം. സ​ലീം, ഹ​ബീ​ബ് റാ​വു​ത്ത​ര്‍, ബി​നു വ​ര്‍​ഗീ​സ്,അ​ല​ക്‌​സ് ക​ണ്ണ​മ​ല, ശ​ശി​കു​മാ​ര്‍ ചെ​മ​പു​കു​ഴി​യി​ല്‍, ബാ​ബു പാ​ല​യ്ക്ക​ല്‍, ത​ഹ​സി​ല്‍​ദാ​ര്‍ ജോ​സ് കെ. ​ഈ​പ്പ​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ ജൂ​ലി എം.​സി. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.