ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ല്‍നി​ന്നു പു​റ​ത്താ​ക്കി
Sunday, July 7, 2024 3:52 AM IST
പ​ത്ത​നം​തി​ട്ട: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളിൽ‍ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പാ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ല്‍​നി​ന്നും ആ​റു​മാ​സ​ത്തേ​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. പെ​രു​മ്പെ​ട്ടി ചാ​ലാ​പ്പ​ള്ളി പു​ള്ളോ​ലി​ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ സു​ബി(28)​നെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​അ​ജി​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി ആ​ര്‍. നി​ശാ​ന്തി​നി ജി​ല്ല​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി ഉ​ത്ത​ര​വാ​യ​ത്.

2017 മു​ത​ല്‍ സു​ബി​ന്‍ നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട് ​ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യായിരുന്നു. പെ​രു​മ്പെ​ട്ടി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മാ​ണ് ഡി​ഐ​ജി​യു​ടെ ഉ​ത്ത​ര​വ്.


റാ​ന്നി എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, റാ​ന്നി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ട് കേ​സു​ക​ളി​ല്‍ ഇ​യാ​ളെ കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു. ഇ​വ​യ്ക്കു​പു​റ​മേ പെ​രു​മ്പെ​ട്ടി, കീ​ഴ്വാ​യ്പൂ​ര്, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ച് ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.