വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന
Friday, August 2, 2024 6:14 AM IST
കൊ​ട്ടാ​ര​ക്ക​ര: ഓ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി താ​ലൂ​ക്കി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഓ​ട​നാ​വ​ട്ടം, പു​ത്തൂ​ർ മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. റ​വ​ന്യൂ വ​കു​പ്പ്, ഭ​ക്ഷ്യ​വ​കു​പ്പ് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്, അ​ള​വ്തൂ​ക്ക വി​ഭാ​ഗം, ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച ഓ​ണം സ്പെ​ഷ​ൽ സ്‌​ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ട്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ വി​വി​ധ കാ​ര​ണ​ങ്ങ​ൾ​ക്ക് ന​ട​പ​ടി സ്വീ​ക​രി​ച്ചു.

മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ൾക്ക് വി​ല വി​വ​രം പ്ര​ദ​ർ​ശിപ്പി​ക്കാ​ത്ത​തി​നു നോ​ട്ടീ​സും വൃ​ത്തി ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ച ഒ​രു ഹോ​ട്ട​ലി​ന് പി​ഴ​യും മ​റ്റൊ​രു ഹോ​ട്ട​ലി​ന് നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ട്. പെ​ർ​മി​റ്റ്‌ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ഒ​രു സ്ഥാ​പ​ന​ത്തി​ന് ക്ലോ​ഷ​ർ നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ട്.


പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ അ​ജേ​ഷ്, ടി​എ​സ്ഒ സീ​ന, ഫു​ഡ്‌ സേ​ഫ്റ്റി ഓ​ഫീ​സ​ർ നി​ഷ റാ​ണി, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ റേ​ഷ​നിം​ഗ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സ​ന്തോ​ഷ്‌ കു​മാ​ർ, രാ​ജീ​വ്‌ കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് പ​രി​ധി​യി​ൽ ആ​ക​മാ​നം ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന ഓ​ണം വ​രെ തു​ട​രു​മെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ അ​റി​യി​ച്ചു.