ആര്‍ച്ചല്‍ ക്ഷീര സംഘത്തിൽ കര്‍ഷക സംഗമം നടത്തി
1451898
Monday, September 9, 2024 6:40 AM IST
അഞ്ചല്‍: ക്ഷീര കര്‍ഷക മേഖലയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഏരൂര്‍ പഞ്ചായത്തിലെ ആര്‍ച്ചല്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ വാര്‍ഷികവും കര്‍ഷക സംഗമവും വിവിധ ആനൂല്യങ്ങളുടെ വിതരണവും നടന്നു. ആര്‍ച്ചല്‍ ഗുരുമന്ദിരം ഹാളില്‍ നടന്ന ചടങ്ങ് മുന്‍ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ. അനിമോൻ അധ്യക്ഷത വഹിച്ചു.
കര്‍ഷകര്‍ക്കുള്ള ഇന്‍സന്റീവ് വിതരണം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ മുരളി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത് കര്‍ഷകരെ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷ ദിവ്യ ജയചന്ദ്രന് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. സജീവ്, പ്രസന്ന ഗണേഷ്, സംഘം വൈസ് പ്രസിഡന്റ് അനിതകുമാരി, സെക്രട്ടറി എസ്. സിജ എന്നിവര്‍ പ്രസംഗിച്ചു.