യുവാവിനെ ആക്രമിച്ച കേസ്: പ്രതി പിടിയിൽ
1451892
Monday, September 9, 2024 6:40 AM IST
കൊല്ലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. ശക്തികുളങ്ങര കന്നിമേൽച്ചേരി ആയിക്കര വടക്കതിൽ ശിവലാലാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ 11 ഓടെ വാസുപിള്ളമുക്കിന് സമീപം കന്നിമേൽ സ്വദേശിയായ ബിനുവിനെയാണ് പ്രതി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ചീട്ടുകളിച്ചതുമായി ബന്ധപ്പെട്ട് പ്രതിയും ബിനുവിന്റെ സഹോദരനുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്.
യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ശക്തികുളങ്ങര പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ശക്തികുളങ്ങര സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ എസ്ഐ രാജേഷ്, എസ് സിപിഒ താഹിർ ,സിപിഒ ലിസോലീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.