പുനലൂരിൽ എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റില്‍
1451608
Sunday, September 8, 2024 5:56 AM IST
പുനലൂര്‍: ബംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് കടത്തി കൊണ്ടുവന്ന 146 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുണ്ടറ സൂരജ് ഭവനിൽ സൂരജ്, പവിത്രേശ്വരം ചെറുപൊയ്ക നൈനിക ഭവനത്തിൽ നിതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എസ്ഐ ജ്യോതിഷ് ചിറവൂർ, പുനലൂര്‍ പോലീസ് സ്റ്റേഷൻ എസ്ഐ അനീഷ്എന്നിവരുടെ നേതൃത്വത്തില്‍ ഡാൻസാഫ് ടീം അംഗങ്ങളായ എസ്ഐ ബിജു ഹക്ക്, സജുമോന് , അഭിലാഷ് ,സിപിഒ മാരായ ദിലീപ്, വിപിന്‍ ക്ലീറ്റസ്,
പുനലൂര്‍ പോലീസ് സ്റ്റേഷൻ എസ് സിപിഒ സിയാദ് ,സിപിഒമാരായ സന്തോഷ്, രാജേഷ്, അനുരാജ്, പോലീസ് കൺട്രോൾ റൂം വെഹിക്കിൾ ടീം അംഗങ്ങളായ എഎസ്ഐ ബൈജു, സിപിഒ മാരായ അജീഷ്, രാഹുൽ, ഹൈവേ പട്രോളിംഗ് ടീം അംഗങ്ങളായ എസ്ഐ റാഫി ഷാഹുൽ ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാൻസാഫ് ടീം , പുനലൂര്‍ പോലീസ്, പോലീസ് കൺട്രോൾ റൂം വെഹിക്കിൾ ടീം, ഹൈവേ പട്രോളിംഗ് ടീം എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
അറസ്റ്റിലായ പ്രതികൾ മുൻപ് രണ്ട് വർഷത്തോളം ജയിലിൽ ശിക്ഷയ്ക്കു ശേഷം സമാന കുറ്റകൃത്യത്തിന് വീണ്ടും പിടിയിലാകുകയായിരുന്നു.