സമുദ്രതീരത്തിൽ ഓണത്തിന് 12 ദിവസത്തെ ആഘോഷം
1451614
Sunday, September 8, 2024 5:56 AM IST
പാരിപ്പള്ളി: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ ഓണോത്സവം ആരംഭിച്ചു.12 ദിവസം നീണ്ടുന്ന ഓണാഘോഷ പരിപാടികൾ എന്‍.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി അധ്യക്ഷത വഹിച്ചു.
സർവീസിൽ നിന്നു വിരമിച്ച 10 അധ്യാപകർക്ക് എൻ.കെ. പ്രേമചന്ദ്രൻ എംപി സമുദ്രതീരം കൂട്ടുകുടുംബത്തിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു. സമുദ്രതീരം കൂട്ടുകുടുംബത്തിന്റെ ഭാഗമായ സമുദ്ര ലൈബ്രറി ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബിലേക്ക് എൻ.കെ. പ്രേമചന്ദ്രൻ എംപി ആദ്യഘട്ട സംഭാവനയായി നൽകിയ 100 പുസ്തകങ്ങൾ കൈമാറി.
സമുദ്രതീരം ചെയർമാൻ എം. റുവൽ സിംഗ്, ചിറക്കര ഗ്രാമപഞ്ചായത്തംഗം ഉളിയനാട് ജയൻ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗം ഡി. സുഭദ്രാമ്മ, സാമൂഹിക പ്രവർത്തകൻ അനിൽ ആഴാവീട്, സമുദ്രതീരം പ്രസിഡന്റ് ശരത് ചന്ദ്രൻപിള്ള, കോട്ടാത്തല ശ്രീകുമാർ, സമുദ്രതീരം പിആർഒ ശശിധരൻ പിള്ള,
ശ്രീകണ്ഠൻ നായർ, ജയഘോഷ് പട്ടേൽ, പുഷ്കിൻ ലാൽ, മുരളി, ഷിബു പാരിപ്പള്ളി, പ്ലാക്കാട് ശ്രീകുമാർ, അഡ്വ. ഉഷ, ഭൂമിക്കാരൻ ജെ.പി. വേളമാനൂർ, ശ്രീകല ഭൂമിക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.