ചവറ: ചവറ വൈസ് മെൻ ക്ലബിന്റെ ഓണാഘോഷവും ഡിസ്ട്രിക്ട് ഗവർണറുടെ ക്ലബ് സന്ദർശനവും നടന്നു. കൊട്ടുകാട് ആമീസ് പാരഡൈസ് റിസോർട്ടിൽ ക്ലബ് പ്രസിഡന്റ് ജറോം നെറ്റോയുടെ അധ്യക്ഷതയിൽ നടന്നു. ഡിസ്ട്രിക്ട് 7 ന്റെ ഗവർണർ രാജീവ് മാമ്പറ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കെ. രാജു, ട്രഷറർ കെ.കെ. ശശിധരൻ, അഡ്വ. ഫ്രാൻസിസ് ജെ. നെറ്റോ, ആൽബർട്ട് ഡിക്രൂസ്, വൈസ് പ്രസിഡന്റ് അനിൽകുമാർ, പന്മന സുന്ദരേശൻ, സജീവ് മാമ്പറ, ഫ്രെഡി ഫെറിയ, ശിവകുമാർ, ഇടക്കുളങ്ങര ഗോപൻ, കെ.പി. പ്രകാശ്, ശശി ബാബു, കൺവീനർ പി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഓണ സദ്യയ്ക്കു ശേഷം കുടുംബാംഗങ്ങളുടെ തിരുവാതിര ഉൾപ്പെടെയുള്ള കലാപരിപാടികൾ നടന്നു.