അശരണർക്കുള്ള കൈത്താങ്ങായി ജൂഡി തോമസിന്റെ മൂന്നാം ഓർമ ദിനം ആചരിച്ചു
1451609
Sunday, September 8, 2024 5:56 AM IST
ശാസ്താംകോട്ട: പോരുവഴി പഞ്ചായത്തിലെ നിർധന കുടുംബത്തിന് ബ്രൂക്ക് ഇന്റർ നാഷണൽ വീട് വച്ച് നൽകി.
രാജഗിരി ബ്രൂക്ക് ഇന്റർ നാഷണൽ സ്കൂളിന്റെ മുൻ അസിസ്റ്റന്റ് ഡയറക്ടർ ജൂഡി തോമസിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് വീട് വച്ചു നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ് വിനുമംഗലത്ത് വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. ബ്രൂക്ക് ഡയറക്ടർ റവ. ഡോ. ഏബ്രഹാം തലോത്ത് സന്നിഹിതനായിരുന്നു.
സ്കൂളിലെ ജൂഡി തോമസിന്റെ സ്മൃതി മണ്ഡപത്തിൽ പ്രത്യേക സ്മരണാഞ്ജലിയും പുഷ്പാർച്ചനയും നടന്നു.