ചാത്തന്നൂർ: എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ ഓണക്കോടി വിതരണം നടത്തി. ഓണക്കോടി വിതരണത്തോടനുബന്ധിച്ച് ശാഖാ ഭാരവാഹികളുടെ യോഗവും നടന്നു.
യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ് അധ്യക്ഷനായിരുന്നു. യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാ സംഘം യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ തുടങ്ങിയവർ പങ്കെടുത്തു.