ചവറ: മാറാരോഗം മാറാന്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയ രണ്ട് പേര് പോലീസിന്റെ പിടിയിലായി.
പന്മന, കണ്ണന്‍കുളങ്ങര, വലിയവീട്ടില്‍ കിഴക്കതില്‍ ഗീത (47), പന്മന, മുല്ലക്കേരി, പുത്തന്‍ വീട്ടില്‍ രഞ്ജിത്ത് (34) എന്നിവരാണ് ചവറ പോലീസിന്റെ പിടിയിലായത്.
ചവറ പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐ ഓമനകുട്ടന്‍, അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.