മൈക്രോ ഫിനാൻസ് വായ്പയും അപകട ഇൻഷ്വറൻസ് കാർഡും വിതരണം ചെയ്തു
1451890
Monday, September 9, 2024 6:40 AM IST
ചവറ: മൈക്രോ ഫിനാൻസ്വായ്പയും അപകട ഇൻഷുറൻസ് കാർഡും വിതരണം ചെയ്തു.
പൊന്മന ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ എട്ട് സ്വയം സഹായ സംഘങ്ങളിലെ 89 തൊഴിലാളികൾക്കാണ് മത്സ്യഫെഡ് അനുവദിച്ച 53,40,000 വിതരണം ചെയ്തത്. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വയനാട് പുനരധിവാസത്തിനായി സംഘം നൽകിയ ദുരിതാശ്വാസ ഫണ്ട് ബോർഡ് അംഗം ടി.കെ. ഓമനക്കുട്ടനിൽ നിന്ന് ചെയർമാൻ ഏറ്റുവാങ്ങി.
അപകട ഇൻഷുറൻസ് സ്കീമിൽ അംഗങ്ങളായ 185 തൊഴിലാളികളുടെ പോളിസി കാർഡുകളുടെ വിതരണം സിഐടിയു ജില്ലാ കമ്മിറ്റി അംഗം ആർ. രവീന്ദ്രൻ നിർവഹിച്ചു.
27 വർഷം സംഘം പ്രസിഡന്റായിരുന്ന എ.കെ. ഗണേശനെ പന്മന പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ആർ സുരേന്ദ്രൻ പിള്ള ആദരിച്ചു. ചടങ്ങിൽ സംഘം വൈസ് പ്രസിഡന്റ് കെ. വി. ദിലീപ് കുമാർ അധ്യക്ഷനായി. പ്രസിഡന്റ് കെ.ബി. ചന്ദ്രൻ, എക്സ്റ്റൻഷൻ ഓഫീസർ ലത, എം.വി. പ്രസാദ്, കെ. ശരത്ചന്ദ്രൻ, പ്രോജക്റ്റ് ഓഫീസർ ആര്യാ അശോക്, ദീപ, സെക്രട്ടറി ലതാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.