പരവൂർ കൊച്ചു ഗോവിന്ദനാശാൻ സ്മാരക മൃദംഗ മത്സരം
1451888
Monday, September 9, 2024 6:40 AM IST
പരവൂർ: ദേവരാജൻ മാസ്റ്ററുടെ പിതാവ് മൃദംഗവിദ്വാൻ പരവൂർ കൊച്ചു ഗോവിന്ദനാശാന്റെ സ്മരണയ്ക്കായി പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി 27 ന് ജില്ലാ തല മൃദംഗ മത്സരം നടത്തും.
പരവൂർ എസ്എൻവി ബാങ്ക് ഓഡിറ്റോറിയത്തിലാണ് മത്സരം. ഈമാസം 30 ന് 15 വയസ് കവിയാൻ പാടില്ല. ഒന്നാം സമ്മാനം ശില്പവും 2500 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും. രണ്ടാം സ്ഥാനക്കാർക്ക് ശില്പവും1500 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
മുൻ വർഷങ്ങളിലെ ഒന്നാം സ്ഥാനം നേടി വിജയിച്ചവർ അപേക്ഷിക്കേണ്ടതില്ല. www. fasparavur.com എന്ന സൈറ്റിൽ നേരിട്ട് കയറി ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 20.
അപേക്ഷയോടൊപ്പം ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, ജനന തീയതി തെളിയിക്കുന്ന രേഖ.
100 രൂപ രജിസ്ട്രേഷൻ ഫീസ് എന്നിവ സഹിതം സെക്രട്ടറി ഫൈൻ ആർട്സ് സൊസൈറ്റി, പരവൂർ 691301 എന്ന വിലാസത്തിൽ അയയ്ക്കുക. ഫോൺ 9495702743.