കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം
1451613
Sunday, September 8, 2024 5:56 AM IST
അഞ്ചല്‍: മലയോര ഹൈവേയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ചല്‍ കുളത്തുപ്പുഴ പാതയിലെ പത്തടിയിലാണ് ഇന്നലെ വൈകുന്നേരം അപകടം ഉണ്ടായത്. കുളത്തുപ്പുഴ കൊല്ലം വേണാട് ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ വശത്തേയ്ക്ക് കുളത്തുപ്പുഴ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഏരൂര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസ് പാതയ്ക്ക് കുറുകെ കിടന്നതിനാല്‍ കുറച്ചു നേരം ഗതാഗതം തടസപ്പെട്ടു.