ഉറുകുന്ന് ഹോളിക്രോസ് പള്ളി തിരുനാളിന് തുടക്കമായി
1451904
Monday, September 9, 2024 6:41 AM IST
പുനലൂർ: ഉറുകുന്ന് ഹോളിക്രോസ് ലത്തീൻ കത്തോലിക്കാ ദൈവാലയത്തിൽ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിന് തുടക്കമായി.
14 ന് തിരുനാൾ സമാപിക്കും. ഇന്നു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 5.15 ന് ജപമാല , കുരിശിന്റെ നൊവേന, ദിവ്യബലി, നവീകരണ ധ്യാനം എന്നിവയുണ്ടായിരിക്കും. 13 ന് കുരിശുമലയിൽ വൈകുന്നേരം അഞ്ചിന് ജപമാല, ദിവ്യബലി, ഭക്തിനിർഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണം. സമാപന ദിവസമായ 14 ന് രാവിലെ 10 ന് ജപമാല, കുരിശിന്റെ നൊവേന, ദിവ്യബലി, കൊടിയിറക്ക്, സ്നേഹ വിരുന്ന് എന്നിവയോടെ തിരുനാൾ സമാപിക്കുമെന്ന് ഇടവക വികാരി ഫാ. സ്റ്റീഫൻ ദാസ് അറിയിച്ചു.