മൂന്നു മാസത്തെ ശമ്പളം ബോണസായി നൽകണം: ഐഎൻടിയുസി
1451889
Monday, September 9, 2024 6:40 AM IST
കൊല്ലം: സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് മൂന്നു മാസത്തെ ശമ്പളം ബോണസും മറ്റ് ഉത്സവകാലനുകൂല്യങ്ങളും നൽകണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ആൻഡ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ -ഐഎൻടിയുസി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
10 വർഷമായി ശമ്പളപരിഷ്കരണ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നില്ല. കേന്ദ്ര നിയമങ്ങൾ കൂടി കണക്കിലെടുത്ത് സർക്കാർ നിരക്കിൽ ശമ്പളതുല്യത അനുവദിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എസ് .നാസറുദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.ഡി. പ്രകാശ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, ജില്ലാ സെക്രട്ടറി ശങ്കരനാരായണപിള്ള, എം. നൗഷാദ്, വി.എസ്. ജോൺസൺ, സബീർ വൗവാക്കാവ്, കെ.എം. റഷീദ്, ഓയൂർ നാദിർഷ, ശ്രീനിവാസൻ, അനിൽ അലക്സ്, എം.ആർ. മോഹനൻ പിള്ള, സുദർശനൻ എന്നിവർ പ്രസംഗിച്ചു.