പച്ചക്കറി വിളവെടുപ്പ് നടത്തി
1451902
Monday, September 9, 2024 6:40 AM IST
കൊട്ടാരക്കര: ആറ്റുവാശേരി എസ് വിഎൻഎസ് യുപി സ്കൂളിൽ കുട്ടികൾ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കൃഷി നടത്തിയത്.
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിലാണ് കൃഷിയിറക്കിയത്. വിളവെടുപ്പ് ഉദ്ഘാടനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം എ. അജി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് രാഹുൽ, വാർഡ് മെമ്പർ വി. വിജയനാഥ്, ഹെഡ്മാസ്റ്റർ ബി. രാജീവ്, ക്ലബ് കൺവീനർ രമ്യ എന്നിവർ പങ്കെടുത്തു.