സമുദ്രതീരം ഓണോത്സവത്തിൽ അധ്യാപകരെ ആദരിച്ചു
1451896
Monday, September 9, 2024 6:40 AM IST
കല്ലുവാതുക്കൽ: സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവത്തിൽ അധ്യാപകരെ ആദരിച്ചു. രണ്ടാം ദിനസമ്മേളനം എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ അധ്യക്ഷത വഹിച്ചു.സർവീസിൽ നിന്ന് വിരമിച്ച 10 അധ്യാപകർക്ക് എം.നൗഷാദ് എംഎൽഎ സമുദ്രതീരം കൂട്ടുകുടുംബത്തിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു.
മുദ്രതീരം ചെയർമാൻ എം. റുവൽ സിംഗ്, സിപിഎം കല്ലുവാതുക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സലീം, ശ്രീകുമാർ പ്ലാക്കാട്, മുരളീധരൻ പിള്ള, കോട്ടാത്തല ശ്രീകുമാർ, ശ്രീകണ്ഠൻ നായർ, ശശിധരൻ പിള്ള, മുരളി, മാമ്പള്ളി ജി.ആർ. രഘുനാഥൻ, സമുദ്രതീരം പ്രസിഡന്റ് ശരത് ചന്ദ്രൻ പിള്ള, സമുദ്ര ലൈബ്രറി പ്രസിഡന്റ് രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.