കരിക്കം വൈഎംസിഎയ്ക്ക് കെ.ടി. പോൾ പുരസ്കാരം സമ്മാനിച്ചു
1451901
Monday, September 9, 2024 6:40 AM IST
കൊട്ടാരക്കര: വൈഎംസിഎ പുനലൂർ സബ് റീജിയനിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് കരിക്കം വൈഎംസിഎക്ക് പുരസ്കാരം .
1981 ൽസ്ഥാപിതമായ കരിക്കം വൈഎംസിയുടെ ചാരിറ്റി പ്രോജക്ടുകൾ, മൈത്രി കേന്ദ്ര, ജീവകാരുണ്യ -അനുബന്ധ പ്രവർത്തനങ്ങൾ, പ്രയർ ഫെലോഷിപ്പ് തുടങ്ങിയവ വിലയിരുത്തിയാണ് മികച്ച വൈഎംസിഎ യൂണിറ്റായി തെരഞ്ഞെടുത്തത്.
റൂബി ജൂബിലി വർഷത്തിൽ ആരംഭിച്ച സ്പോർട്സ് കോംപ്ലക്സ് -ഗ്രാമീണ കേന്ദ്ര നിർമാണം, ഷാർജ വൈഎംസിഎയുമായി ചേർന്നുള്ള ഭവനദാന പ്രോജക്ട്, എക്യുമെനിക്കൽ രംഗത്തെ പ്രവർത്തനങ്ങൾ എന്നിവയും കെ.ടി. പോൾ പുരസ്കാരത്തിന് അർഹമാക്കി. പുനലൂർ സബ് റീജിയൻ സമ്മേളനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി പുരസ്കാരം സമ്മാനിച്ചു.
പ്രസിഡന്റ് കെ.ഒ. രാജുക്കുട്ടി, സെക്രട്ടറി എം. തോമസ്, മുൻ പ്രസിഡന്റുമാരായ പി. ജോൺ, മാത്യു വർഗീസ്, ഭാരവാഹികളായ ബാബു ഉമ്മൻ, സജി യോഹന്നാൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.ചെയർമാൻ ഡോ. ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു.