നടൻ മമ്മൂട്ടിയ്ക്കായി മഹാഗണപതി ക്ഷേത്രത്തിൽ ഹോമം നടത്തി
1451900
Monday, September 9, 2024 6:40 AM IST
കൊട്ടാരക്കര: നടൻ മമ്മൂട്ടിയുടെ എഴുപത്തിമൂന്നാം ജൻമ ദിനാഘോഷ വേളയിൽ നടന്റെ പേരിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൻ വിനായക ചതുർഥി ചടങ്ങുകൾക്കിടെ ആരാധകർ ഗണപതി ഹോമം നടത്തി.
ചിങ്ങ മാസത്തിലെ വിശാഖം നാളിൽ ജനിച്ച മമ്മൂട്ടിക്ക് 6oo രൂപ അടച്ചാണ് ഗണപതി ഹോമം നടത്തിയത്. മമ്മൂട്ടി ഫാൻസ് ആന്‍ഡ് വെൽഫയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് വഴിപാട് നടത്തിയത്.
തിരുമുല്ലവാരത്തെ സായി' നികേതനിലെ അന്തേവാസികൾക്ക് ഭക്ഷണവും നിർധന വിദ്യാർഥികൾക്ക് വസ്ത്രവും വിതരണം നടത്തി. കടയ്ക്കൽ യൂണിറ്റ് താലൂക്കാശുപത്രിയിലെ രോഗികളുടെ കൂട്ടിരുപ്പുകാർക്ക് സദ്യയും നൽകി.