ചാത്തന്നൂരിൽ പോസ്റ്റ് ഓഫീസ് മന്ദിര നിർമാണ സാധ്യതകൾ പരിശോധിക്കും
1451891
Monday, September 9, 2024 6:40 AM IST
ചാത്തന്നൂര്‍: ചാത്തന്നൂരിൽ പുതിയ പോസ്റ്റാഫീസ് മന്ദിരം നിര്‍മിക്കാനുളള സാധ്യത പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് പരിശോധിക്കുമെന്ന് കേന്ദ്ര വാര്‍ത്താമിനിമയ മന്ത്രി ജ്യോതിരാതിത്യ സിന്ധ്യ ഉറപ്പ് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു. ദേശീയപാത വികസനത്തിനായി ചാത്തന്നൂര്‍ പോസ്റ്റാഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലം ദേശീയപാത അഥോറിറ്റി ഏറ്റെടുത്തിരുന്നു. ബാക്കി സ്ഥലത്ത് പോസ്റ്റാഫീസ് നിര്‍മിക്കണമെന്ന് എംപി ആവശ്യപ്പെട്ടിരുന്നു.
പോസ്റ്റാഫീസിന്റെ 75 ശതമാനം സ്ഥലം ദേശീയപാതയ്ക്കായി ഏറ്റെടുത്തു. ബാക്കി സ്ഥലത്ത് പോസ്റ്റാഫീസ് കെട്ടിടം പണിയാനുളള സാധ്യതാ പഠനം നടത്തുമെന്ന് മന്ത്രി രേഖാമൂലം അറിയിച്ചു. ദേശീയപാത നിര്‍മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് പഠനം നടത്തുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപിയെ മന്ത്രി അറിയിച്ചു.