സ്മൃ​തി ദീ​പം അ​ർ​പ്പി​ച്ച് സിം​ഫ​ണി ഗ്ര​ന്ഥ​ശാ​ല
Friday, August 2, 2024 6:14 AM IST
ച​വ​റ: മു​ണ്ട​ക്കൈ​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ച​വ​റ സിം​ഫ​ണി ഗ്ര​ന്ഥ​ശാ​ല​യിൽ അ​നു​ശോ​ച​ന യോ​ഗം കൂടി. മ​രി​ച്ച​വ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി മെ​ഴു​കു​തി​രി തെ​ളി​യി​ച്ച് സ്മൃ​തി ദീ​പം സ​മ​ർ​പ്പി​ച്ചു.

ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പി. ​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വ് ജി​ല്ലാ ചെ​യ​ർ​മാ​ൻ യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ഗാ​ന​ഭൂ​ഷ​ണം സു​രേ​ന്ദ്ര​നാ​ഥ്, സെ​ക്ര​ട്ട​റി സി.​വി. സു​ഭാ​ഷ്‌, ര​ക്ഷാ​ധി​കാ​രി ഓ​മ​ന​ക്കു​ട്ട​ൻ, സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, ബാ​ബു​ദാ​സ് പ​ടി​ഞ്ഞാ​റ്റ്, ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .


പ്ര​കൃ​തി​ദു​ര​ന്ത​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നും ജ​ന​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി ഫ​ണ്ട് ശേ​ഖ​രി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​യ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഗ്ര​ന്ഥ​ശാ​ല തു​ട​ക്കം കു​റി​ച്ചു.