സി​ഐ​ടി​യു​വി​ന്‍റെ കൈ​ത്താ​ങ്ങ്
Friday, August 2, 2024 6:14 AM IST
ച​വ​റ: ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന വ​യ​നാ​ടി​ന് സ​ഹാ​യ ഹ​സ്‌​ത​വു​മാ​യി കെ​എം​എം​എ​ൽ സി​ഐ​ടി​യു​വി​ന്‍റെ സ്നേ​ഹ വ​ണ്ടി പു​റ​പ്പെ​ട്ടു.

വ​യ​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് കെ​എം​എം​എ​ൽ ടൈ​റ്റാ​നി​യം എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് ച​വ​റ​യി​ൽ നി​ന്ന് യാ​ത്ര തി​രി​ച്ച​ത്.

ദു​രി​ത​ബാ​ധി​ത​ർ​ക്ക് ആ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ, ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളാ​ണ് ശേ​ഖ​രി​ച്ച​ത്. സ്നേ​ഹ​വ​ണ്ടി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി. ​മ​നോ​ഹ​ര​ൻ നി​ർ​വ​ഹി​ച്ചു.


സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം ആ​ർ. ര​വീ​ന്ദ്ര​ൻ, എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സി​ഐ​ടി​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​സി. ര​തീ​ഷ് കു​മാ​ർ, സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം പി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.