മു​ണ്ട​ക്കൈ​ ദുരന്തം : ദു​രി​താ​ശ്വാ​സ​നി​ധി സ​മാ​ഹ​ര​ിക്കാൻ സി​പി​ഐയുടെ 3000 സ്ക്വാ​ഡ് ഇറങ്ങും
Friday, August 2, 2024 6:07 AM IST
കൊ​ല്ലം: മു​ണ്ട​ക്കൈ​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സി​പി​ഐ ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തും.

ഇ​ന്നു​മു​ത​ൽ നാ​ലു വ​രെ ജി​ല്ല​യി​ൽ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 3000 സ്ക്വാ​ഡു​ക​ൾ ഫ​ണ്ട് സ​മാ​ഹ​രി​ക്കു​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്. സു​പാ​ൽ എം​എ​ൽ​എ അ​റി​യി​ച്ചു.


അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റും. ധ​ന സ​മാ​ഹ​ര​ണ​ത്തി​ന് ജി​ല്ല​യി​ലെ പാ​ർ​ട്ടി നേ​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ഫ​ണ്ട് പി​രി​വ് വി​ജ​യി​പ്പി​ക്കാ​ൻ മു​ഴു​വ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്. സു​പാ​ൽ എം​എ​ൽ​എ അ​ഭ്യ​ർ​ഥി​ച്ചു.