ത​ദ്ദേ​ശ അ​ദാ​ല​ത്ത് എ​ട്ടി​ന് ടൗൺഹാളിൽ
Friday, August 2, 2024 6:07 AM IST
കൊ​ല്ലം: ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ അ​ദാ​ല​ത്ത് എ​ട്ടി​ന് സി.​കേ​ശ​വ​ന്‍ മെ​മ്മോ​റി​യ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ത്തും.

മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ തീ​ര്‍​പ്പാ​ക്കാ​നു​ള്ള ബി​ല്‍​ഡിം​ഗ് പെ​ര്‍​മി​റ്റ്, കം​പ്ലീ​ഷ​ന്‍, ക്ര​മ​വ​ത്ക​ര​ണം, വ്യാ​പാ​ര വാ​ണി​ജ്യ വ്യ​വ​സാ​യ സേ​വ​ന ലൈ​സ​ന്‍​സു​ക​ള്‍, സി​വി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍, വി​വി​ധ​ത​രം നി​കു​തി​ക​ള്‍, ഗു​ണ​ഭോ​ക്ത്യ പ​ദ്ധ​തി​ക​ള്‍, പ​ദ്ധ​തി നി​ര്‍​വ​ഹ​ണം, സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​നു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​യും, പൊ​തു സൗ​ക​ര്യ​ങ്ങ​ളും പൊ​തു സു​ര​ക്ഷ​യും,


ആ​സ്തി മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​വി​ധാ​ന​ങ്ങ​ളു​ടേ​യും സൗ​ക​ര്യ​ങ്ങ​ളു​ടേയും കാ​ര്യ​ക്ഷ​മ​ത എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ വ​ഴി (സി​റ്റി​സ​ണ്‍ അ​സി​സ്റ്റ​ന്‍റ്പോ​ര്‍​ട്ട​ല്‍ മു​ഖേ​ന) ഓ​ഗ​സ്റ്റ് ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍ മെ​യി​ന്‍ ഓ​ഫീ​സി​ലും, കി​ളി​കൊ​ല്ലൂ​ര്‍, വ​ട​ക്കേ​വി​ള, ഇ​ര​വി​പു​രം, തൃ​ക്ക​ട​വൂ​ര്‍, ശ​ക്തി​കു​ള​ങ്ങ​ര എ​ന്നീ സോ​ണ​ല്‍ ഓ​ഫീ​സു​ക​ളി​ലും അ​ദാ​ല​ത്ത് ദി​വ​സം വകുപ്പു മ​ന്ത്രി​ക്ക് അ​പേ​ക്ഷ​ക​ള്‍ നേ​രി​ട്ടും സ​മ​ര്‍​പ്പി​ക്കാം. ഫോ​ണ്‍ 0474 2742382, 2751955.