പ​രി​ശീ​ല​ന ക​ള​രി​യാ​യി സ്കൂ​ൾ ലീ​ഡ​ർ തെ​ര​ഞ്ഞെ​ടു​പ്പ്
Friday, August 2, 2024 6:07 AM IST
കൊ​ട്ടാ​ര​ക്ക​ര: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ​രി​ശീ​ല​ന ക​ള​രി​യാ​യി എ​ഴു​കോ​ൺ കോ​ള​ന്നൂ​ർ എ​ടി​എ​ൽ​പി സ്കൂ​ളി​ലെ സ്കൂ​ൾ ലീ​ഡ​ർ തെ​ര​ഞ്ഞെ​ടു​പ്പ്.

ക്യൂ ​പാ​ലി​ച്ചും കൈ​യി​ൽ മ​ഷി പു​ര​ട്ടി​യും, സ്‌​ളി​പ്പ് ന​ൽ​കി​യും, ബാ​ല​റ്റ് പേ​പ്പ​റി​ലൂ​ടെ വോ​ട്ട് ചെ​യ്താ​ണ് കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ദ്യോ​ഗ​സ്ഥ​രും വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ കു​ട്ടി​ക​ളെ ബോ​ധ​വ​ൽ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു