കൊ​ല്ലം -ചെ​ങ്കോ​ട്ട പൈ​തൃ​ക​ യാ​ത്ര ന​ട​ത്തി ഫ്ര​ണ്ട്സ് കേ​ര​ള
Friday, August 2, 2024 6:07 AM IST
കൊ​ല്ലം: കൊ​ല്ലം -ചെ​ങ്കോ​ട്ട റെ​യി​ൽ​പാ​ത​യു​ടെ 12 പ​തി​റ്റാ​ണ്ട് സ്മ​ര​ണ​ക​ൾ പു​തു​ക്കാ​നും ഇ​നി​യു​ള്ള നാ​ളു​ക​ളി​ൽ വേ​ണ്ട​തെ​ന്തെ​ന്ന് ക​ണ്ടെ​ത്താ​നു​മാ​യി ഫ്ര​ണ്ട്സ് കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 50- ൽ​പ​രം ക​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൈ​തൃ​ക യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

യാ​ത്ര​യി​ലു​ട​നീ​ളം ക​വി​ത​ക​ൾ ചൊ​ല്ലി ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ കൈ​യ​ടി നേ​ടി. കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട ഗു​രു​വാ​യൂ​ർ മ​ധു​ര ട്രെ​യി​നി​ലാ​ണ് അ​പൂ​ർ​വ​കാ​ഴ്ച ക​ണ്ട​ത്. കൊ​ല്ല​ത്ത് പ്ര​സി​ഡ​ന്‍റ് ആ​സാ​ദ് ആ​ശി​ർ​വാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​വി​ക​ളെ യാ​ത്ര​യാ​ക്കാ​ൻ അ​നേ​കം പേ​ർ ഒ​ത്തു​കൂ​ടി.

തെ​ന്മ​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​വി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​വി​യ​ര​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് ഇ​ത് വേ​റി​ട്ട കാ​ഴ്ച​യാ​യി.


തെ​ന്മ​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ക​വി​യ​ര​ങ്ങി​ൽ ആ​സാ​ദ് ആ​ശി​ർ​വാ​ദ്, എം.​സ​ങ്, ആ​ശ്രാ​മം ഓ​മ​ന​ക്കു​ട്ട​ൻ, കൃ​ഷ്ണ​കു​മാ​ർ മ​രു​ത്ത​ടി, ശി​വ​ദാ​സ് പെ​രു​മ്പു​ഴ, ലി​ജു​ലാ​ൽ ക​ല്ല​ട, വി​ജ​യ​കു​മാ​ർ ക​ല്ല​ട, രാ​ധാ മോ​ഹ​ൻ​ദാ​സ്, ക​ന​ക​മ്മ ത​ങ്ക​പ്പ​ൻ,

മാ​ത്യു എ​സ്. മ​ങ്ങാ​ട്, ഉ​ഷ അ​മ്പ​ല​പ്പു​റം, ടി. ​രാ​മ​ച​ന്ദ്ര​ൻ, ലീ​ല ക​ര​വാ​ളൂ​ർ, അ​നി​ത കൊ​ല്ലം, രാ​ജു കാ​യം​കു​ളം, മാ​ലൂ​ർ മു​ര​ളി, പു​രു​ഷോ​ത്ത​മ​ൻ പു​ത്ത​ൻ​കു​ളം, ശ്രീ​കു​മാ​ർ ആ​ദി​ച്ച​ന​ല്ലൂ​ർ, ദ്രാ​വി​ഡ​ൻ ശ്രീ​ധ​ര​ൻ, സു​ധീ​ർ മൈ​ല​ക്കാ​ട്, പാ​ല​ത്ത​റ കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.