ക​ഞ്ചാ​വ് ക​ട​ത്ത് പ്ര​തി​ക്ക് ക​ഠി​ന ത​ട​വ്
Friday, August 2, 2024 6:07 AM IST
ക​രു​നാ​ഗ​പ്പ​ള​ളി: ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​സ് പ്ര​താ​പും പാ​ർ​ട്ടി​യും പ​ട്രോ​ൾ ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ നീ​ണ്ട​ക​ര ജോ​യി​ന്‍റ് ജം​ഗ്ഷ​ന് സ​മീ​പ​ത്തു നി​ന്ന് ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ട് സ്വ​ദേ​ശി അ​രു​ൺ മോ​റ​യെ ശി​ക്ഷി​ച്ചു.

നീ​ണ്ട​ക​ര സ്വ​ദേ​ശി ജോ​ൺ ബ്രി​ട്ടാ​സി​നു വേ​ണ്ടി​യാ​ണു ക​ഞ്ചാ​വ് കൊ​ണ്ട് വ​ന്ന​തെ​ന്ന് പ്ര​തി പ​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ലം അ​ഡി​ഷ​ണ​ൽ ഡി​സ്ട്രി​ക്‌​ട് ആ​ന്‍​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജ് ശാ​ലീ​ന വി ​ജി നാ​യ​ർ ആ​ണ് പ്ര​തി അ​രു​ൺ മോ​റ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ട് മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വി​നും 40000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം കൂ​ടി ക​ഠി​ന ത​ട​വി​ന് വി​ധി​ച്ചി​ട്ടു​ണ്ട്.


എ​ക്സൈ​സ് സം​ഘ​ത്തി​ൽ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​ജോ​സ്, ശ്യാ​കു​മാ​ർ, സ​ജീ​വ് കു​മാ​ർ, സി.​എ. വി​ജു, ശ്യാം​കു​മാ​ർ, ജി​നു ത​ങ്ക​ച്ച​ൻ​എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.