നാ​യയു​ടെ ക​ടി​യേ​റ്റ് ഒ​ന്‍​പ​ത് പേ​ര്‍​ക്ക് പ​രി​ക്ക്
Friday, August 2, 2024 6:07 AM IST
ച​വ​റ: ച​വ​റ​യി​ല്‍ തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ് ഒ​ന്‍​പ​ത് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പു​ത്ത​ന്‍​കോ​വി​ല്‍, കു​ള​ങ്ങ​ര ഭാ​ഗം സ്വ​ദ​ശി​ക​ള്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ചാ​ല​യി​ല്‍ വീ​ട്ടി​ല്‍ ഗീ​ത, കൊ​ച്ചു വീ​ട്ടി​ല്‍ ബി​നു, ന​ന്ദ​ന ഭ​വ​ന​ത്ത് ര​മ​ണ​ന്‍, പ​ട​ന്ന​യി​ല്‍ വീ​ട്ടി​ല്‍ അ​മ്മി​ണി, പോ​ള്‍ മ​ന്ദി​ര​ത്തി​ല്‍ സെ​ലി​ന്‍ പോ​ള്‍, തു​ഷാ​ര ഭ​വ​ന​ത്ത് ര​ഞ്ജി​നി, സു​നീ​ഷ് ഭ​വ​ന​ത്തി​ല്‍ സ​ര​സ്വ​തി, വാ​ണി​ശേ​രി​ല്‍ വീ​ട്ടി​ല്‍ ഗീ​ത, ബി​നു ഭ​വ​ന​ത്തി​ല്‍ സു​രാ​ജ് എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്.


ഇ​ന്ന​ലെ പ​ല സ​മ​യ​ങ്ങ​ളി​ൽ ആ​യി​രു​ന്നു ക​ടി​യേ​റ്റ​ത്. ചി​ല​ര്‍ രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലും പു​റ​ത്തി​റ​ങ്ങി സം​സാ​രി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലും ക​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ക​ടി​യേ​റ്റ​വ​ര്‍ ക​രു​നാ​ഗ​പ്പ​ള്ളി, നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ലും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ ന​ട​പ​ടി‌​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.