ജനാധിപത്യത്തിന്റെ ബാലപാഠം പഠിച്ച് കുരുന്നുകൾ
1441641
Saturday, August 3, 2024 6:11 AM IST
പാർലമെന്റ് തെരഞ്ഞെടുപ്പ് മാതൃകയിൽ തെരഞ്ഞെടുപ്പ്
കൊല്ലം: ജനാധിപത്യത്തിന്റെ ബാലപാഠം പഠിച്ച് കൊല്ലം ഗവ. ടിടിഐയിലെ കുരുന്നുകൾ.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് പൂർണമായും പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലൂടെയാണ് നടത്തിയത്. നാമനിർദേശ പത്രിക സമർപ്പിച്ച ഏഴു സ്ഥാനാർഥികളിൽ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് എതിരില്ലാതെ നക്ഷത്ര ജയമുറപ്പിച്ചു.
ശേഷിച്ച ആറു പേർ അവസാനഘട്ടത്തിൽ മത്സര രംഗത്തുണ്ടായിരുന്നു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നാലു പേരും ആരോഗ്യ മന്ത്രി സ്ഥാനത്തേക്ക് രണ്ടു പേരും വീതവുമാണ് മത്സരിച്ചത്.
പരസ്യ പ്രചാരണത്തിനും കൊട്ടിക്കലാശത്തിനും നിശബ്ദ പ്രചാരണത്തിനും ശേഷമാണ് കുരുന്നുകൾ പോളിംഗ് ബൂത്തിലേക്കെത്തിയത്. പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും മനസിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.
വോട്ടെണ്ണലിനുശേഷം വിജയികളെ സ്കൂൾ പ്രിൻസിപ്പൽ ഇ.ടി. സജി പ്രഖ്യാപിച്ചു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മുസ്തഫയേയും ആരോഗ്യ മന്ത്രി സ്ഥാനത്തേക്ക് ജെനിഫ്രാൻസിസിനേയും തെരഞ്ഞെടുത്തു. പി.കെ. ഷാജി, എം.പി. ജോൺ, സൂസമ്മ അലക്സ് എന്നിവർ നേതൃത്വം നൽകി.